2025 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ 2026 ഒക്ടോബർ 31 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നു

പഞ്ചായത്ത്

മാടായി ഗ്രാമപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പ്രസിഡൻ്റ് പഞ്ചായത്തിന്‍റെ പ്രധാന അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി പ്രവര്‍ത്തിക്കുന്നു.

സത്യഭാമ ബി

പ്രസിഡന്‍റ്

മോഹനന്‍ കക്കോപ്രവന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കൊവ്വപ്രത്ത് ഹംസൂട്ടി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിന എ
സജിന എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഷീദ ഒ
റഷീദ ഒ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആര്യലക്ഷ്മി എസ് ജെ
ആര്യലക്ഷ്മി എസ് ജെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : പയ്യന്നൂര്‍ താലൂക്ക്, കണ്ണൂര്‍ ജില്ല, കേരളം.
വാര്‍ഡുകള്‍ : 22
നിയമസഭാ മണ്ഡലം : കല്ല്യാശ്ശേരി
വില്ലേജുകള്‍ : മാടായി
ആകെ ജനസംഖ്യ (2011) : 35888
വിസ്തീർണ്ണം : 16.17 ച.കി.മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മാടായി ഗ്രാമപഞ്ചായത്ത് . മാടായി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകൾ, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടൽ മാട്ടൂൽ, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകൾ എന്നിവയാണ്.മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 8, 2026

പ്രൊജക്ട് ബീക്കണ്‍ ടൌണ്‍ പ്രഖ്യാപനം

മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം പ്രദേശം ബീക്കൺ ടൗണായി പ്രഖ്യാപിച്ചു-:മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം പ്രദേശത്തെ ബീക്കൺ ടൗണായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗസ്ത് 15 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിന്ന ഒന്നാം ഘട്ട സമഗ്ര ശുചീകരണ പ്രവർത്തനങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ബഹു....

കൂടുതൽ വായിക്കുക