വികസനത്തിന്‍റെ വിജയഗാഥ
കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പശ്ചാത്തല വികസന രംഗത്തും വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിഞ്ഞിരിക്കുന്നു. ഗ്രാമിണ റോഡുകള്‍ വലിയ തോതില്‍ ഗതാഗതയോഗ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ട് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 റോഡുകളും ഡ്രൈനേജുകളും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 606 കുടുംബങ്ങള്‍ക്ക് കൂടി 32491 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ എല്ലാ വര്‍ഷത്തിലും നമ്മള്‍ 100 ശതമാനം പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്, സമഗ്ര നെല്‍കൃഷി വികസനം, നെല്‍കൃഷിക്ക് കൂലിച്ചെലവ്, തെങ്ങിന് ജൈവളം നല്‍കിയും, ഹരിത ഭവനം മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി, പച്ചക്കറി കൃഷി പ്രോത്സാഹനവും, കവുങ്ങിന്‍ തൈ വിതരണം ചെയ്തു കാര്‍ഷിക ഗ്രാമം മെച്ചപ്പെടുത്തുന്നതിന് സാധിച്ചു.
ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെയായും 119 ഓളം വീടുകള്‍ നല്‍കാന്‍ സാധിച്ചു. പദ്ധതിയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 6 എസ്.സി കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുന്നതിനും 8 ജനറല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജന രംഗത്ത് വളരെയെറെ മുന്നോട്ട് പോകുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.100 ശതമാനം യൂസര്‍ ഫീ പിരിക്കുന്നതിനും നമുക്ക് സാധിക്കുന്നുണ്ട്. നമ്മുടെ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അജൈവ മാലിന്യ സംസ്കരണത്തിനായി വിപുലമായി എം.സി.എഫ് സൗകര്യം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ എം.സി.എഫിലേക്ക് ബെയിലിംഗ് മെഷിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനം കൃത്യമാക്കുന്നതിന് പുതിയ വാഹനം വാങ്ങുവാന്‍ സാധിച്ചതിലുടെ മാലിന്യ നീക്കം മെച്ചപ്പെടുത്തുവാന് സാധിച്ചിട്ടുണ്ട്. ഹരിതകര്‍മ്മസേനയ്ക്ക് വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനായി എല്ലാ വാര്‍ഡുകളിലും ട്രോളി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിതകര്‍മ്മസേനയ്ക്ക് യൂണിഫോം ഐ.ഡി കാര്‍ഡ് എന്നിവ വിതരണം ചെയ്തിട്ടുണ്ട്.
1000 വീടുകളില്‍ റിംഗ് കംബോസ്റ്റ് വിതരണം ഈ സാമ്പത്തിക വര്‍ഷം നടപ്പില്‍ വരുത്തി വരുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തോട് കൂടി എല്ലാ വീടുകളിലും ജൈവ മാലിന്യ ഉപാധി 100 ശതമാനം നല്‍കാനുള്ള പദ്ധതിയുമുണ്ട്.