പ്രൊജക്ട് ബീക്കണ്‍ ടൌണ്‍ പ്രഖ്യാപനം
October 8, 2026
മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം പ്രദേശം ബീക്കൺ ടൗണായി പ്രഖ്യാപിച്ചു-:
മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം പ്രദേശത്തെ ബീക്കൺ ടൗണായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗസ്ത് 15 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിന്ന ഒന്നാം ഘട്ട സമഗ്ര ശുചീകരണ പ്രവർത്തനങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ബഹു. കാസർ്ഗോഡ് എം.പി. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ പ്രഖ്യാപന കർമ്മം നിർവഹിച്ചു.
ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി മാടായി ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ മുട്ടം പ്രദേശത്ത് വിശദമായ സർവേ നടത്തുകയും ബീക്കൺ ടൗണായി മാറുന്നതിന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 27, ഒക്ടോബർ 2 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി ശുചിത്വ ശൃംഖല, ശുചിത്വ റാലി, ശുചിത്വ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. 'നിർമ്മലം പുതുയുഗം - ശുചിത്വ കേരളം' ലോഗോ പ്രകാശനവും ബഹു. എം.പിയുടെ സാന്നിധ്യത്തിൽ നടന്നു.
മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി. സത്യഭാമ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ. മോഹനൻ കക്കോപ്രവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എസ്.കെ.പി സക്കറിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീ. കെ. ഹംസൂട്ടി, ശ്രീമതി റഷീദ ഒടിയിൽ, ശ്രീമതി സജിന എ, വാർഡ് മെമ്പർമാരായ ശ്രീമതി മുഹ്സിന, ശ്രീ. മുഹമ്മദ് റാഫി, ശ്രീ. എസ്.യു റഫീഖ്, സൗദ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശ്രീ. രാമചന്ദ്രൻ, ശ്രീ. ജോയ് ചൂട്ടാട്, വ്യാപാര വ്യവസായ ഏകോപന സമിതി സെക്രട്ടറി ശ്രീ. പി.വി അബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ആര്യ ലക്ഷ്മി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി നിഷ കെ.പി നന്ദിയും പറഞ്ഞു. ചടങ്ങിൽ മുട്ടം ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐമാർ, പഞ്ചായത്തിലെ വി.ഇ.ഒമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.