ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മാടായി ഗ്രാമപഞ്ചായത്ത് . മാടായി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകൾ, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടൽ മാട്ടൂൽ, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകൾ എന്നിവയാണ്.മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 5, 2026
മാടായി ഗ്രാമപഞ്ചായത്ത് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം പ്രത്യേക ഗ്രാമസഭ
ജൂണ്‍ 5 ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി " ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ " എന്ന തീമില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്ന പ്രത്യേക ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മോഹനന് കക്കോപ്രവന്‍ എന്നവരുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സത്യഭാമ ബി ഉദ്ഘാടനം ചെയ്തു....
കൂടുതൽ വായിക്കുക