മാടായി ഗ്രാമപഞ്ചായത്ത് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം പ്രത്യേക ഗ്രാമസഭ
June 5, 2026
ജൂണ്‍ 5 ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി " ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ " എന്ന തീമില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്ന പ്രത്യേക ഗ്രാമസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. മോഹനന്‍ കക്കോപ്രവന്‍ എന്നവരുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സത്യഭാമ ബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കുമാരി. ആര്യ ലക്ഷ്മി എസ് ജെ സ്വാഗതം പറഞ്ഞു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.റഷീദ ഒടിയില്‍, വി ഇ ഒ ശ്രീമതി. ഷൈമ എ പി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. അസി.സെക്രട്ടറി ശ്രീ. അജിത് കുമാര്‍ വി പി നന്ദി പറഞ്ഞു.