മാടായി ഗ്രാമപഞ്ചായത്ത് "ബീക്കണ്‍ ടൌണ്‍"
September 24, 2026
മാടായി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് കോ-ഓപ്പറേറ്റീവ് ആർട്സ് &സയൻസ് മാടായി കോളേജിലെ എൻ. എസ്. എസ് യൂണിറ്സ് 13&71- മുട്ടത്ത് ‘ബീക്കൺ ടൗൺ ’ റാലിയും മാലിന്യ സർവേയും സംഘടിപ്പിച്ചു.
മാടായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ബീക്കൺ ടൗൺ' വിപുലമായ ബോധവൽക്കരണ റാലിയും സർവേയും19/09/2026 തീയ്യതി മുട്ടം പ്രദേശത്ത് നടന്നു. എൻ.എസ്.എസ് (National Service Scheme) വളണ്ടിയർമാരുടെ സജീവ പങ്കാളിത്തമാണ് ഇന്നത്തെ പരിപാടിയുടെ പ്രധാന ആകർഷണമായത്.
മാലിന്യ സംസ്കരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക, അജൈവ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ശുചിത്വ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എൻ.എസ്.എസ് വളണ്ടിയർമാരും നാട്ടുകാരും അണിനിരന്ന ബോധവൽക്കരണ റാലിയും മനുഷ്യച്ചങ്ങലയും മുട്ടം ടൗണിൽ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മുക്ത ഭാരതം, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം എന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിജ്ഞ ചയ്തു.
റാലിക്ക് ശേഷം എൻ.എസ്.എസ് വളണ്ടിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് മുട്ടം പ്രദേശത്തെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യ സർവേ നടത്തി.