മറ്റു പ്രധാന സ്ഥലങ്ങള്‍

മാടായിക്കാവ്

കണ്ണൂര്‍ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ മാടായി തിരുവർക്കാട് ഭഗവതി ക്ഷേത്രം. ചുരുക്കത്തിൽ മാടായിക്കാവ്.മൂഷകവംശത്തിലെ പതിനൊന്നാമത്തെ രാജാവായ ശതസോമൻ (സൂതസോമൻ) ആയിരുന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം നിർമ്മിച്ചത്. കോലസ്വരൂപത്തിന്റെ കുലദൈവമായ ശ്രീ ഭദ്രകാളിയെ അവിടെ പ്രത്യേകമായി ആരാധിച്ചു പോന്നിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം ഭഗവതിയുടെ അരുളപ്പാടിൻ പ്രകാരം എ.ഡി. 344 ൽ കോലത്തുനാട്ടരചൻ ശ്രീ ഭദ്രകാളിയെ മാടായിയിൽ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു. ഒരിക്കൽ തളിപ്പറമ്പ് ക്ഷേത്രത്തിൽ ഭദ്രകാളിയുടെ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി തനിക്കിരിക്കുവാൻ മറ്റൊരു സ്ഥാനം വേണെമന്ന് ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് വെളിച്ചപ്പാട് ഇവിടെ കത്തി ജ്വലിച്ചുകൊണ്ടിരുന്ന ഒരു വിറക് കൊള്ളി എടുത്ത് എറിഞ്ഞു. അത് ചെന്നു വീണത് മാടായി പാറയിലായിരുന്നു. കത്തുന്ന വിറക് പ്രതിഷ്ഠയ്ക്ക് സ്ഥാനം കണ്ടെത്തിയതുകൊണ്ട് ഇവിടം ആദ്യം അറിയപ്പെട്ടത് തിരുവിറക് കാവ് എന്നും പിന്നീട് തിരുവർക്കാട് എന്നും അറിയപ്പെട്ടു എന്നാണ് വിശ്വാസം.

മാടായിപള്ളി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ കുപ്പം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഒരു മുസ്ലീം ആരാധനാലയമാണ് മാടായി പള്ളി (മാടായി ജുമാ മസ്ജിദ്). മാലിക് ഇബ്നു ദിനാർ പള്ളിക്കും ചേരമാൻ ജുമാ മസ്ജിദിനും ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ പള്ളിയായി ഇത് കരുതപ്പെടുന്നു. സ്ഥിതിചെയ്യുന്ന മുസ്‌ലിം പള്ളിയാണ് മാടായി പള്ളി. ചേരമാന്‍ ജുമാമസ്ജിദ്, മാലിക് ഇബിന്‍ ദീനാര്‍ പള്ളി എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്‌ലിം പള്ളിയാണ് ഇത് എന്ന് കരുതുന്നു. പുരാതനവുമായ ഈ പള്ളി നിർമ്മിച്ചത് മാലിക് ഇബിന്‍ ദീനാര്‍ ആണെന്നാണ് വിശ്വാസം. ക്രിസ്തുവർഷം 1123-ൽ ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു.

ഈ മോസ്കിലെ ഒരു വെളുത്ത മാർബിൾ  മക്കയില്‍ നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ഇബിൻ ദിനാർ പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയിൽ എത്തി. ഈ പള്ളി പുനരുദ്ധരിച്ച ഒരു അറബി വിശുദ്ധെന്‍റെ ഖബറും ഈ പള്ളിയോടു ചെർന്നുണ്ട്. കണ്ണൂരിലെ ഒരു പ്രധാന ആകർഷണമാണ് ഈ പള്ളി. കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീർത്ഥാടന കേന്ദ്രവും കൂടിയാണിത്. പള്ളി പുതുക്കിപ്പണിതുവെങ്കിലും പഴയ പള്ളിയുടെ കല്ലുകൊണ്ടുള്ള മിമ്പർ അടക്കമുള്ള ഭാഗങ്ങൾ പുതുക്കിയ പള്ളിക്കുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്.

മാടായി വടുകുന്ദശിവ ക്ഷേത്രം

നിർമ്മിച്ചത്  കോലത്തിരി രാജാക്കന്മാരാണെന്ന് കരുതപ്പെടുന്നു. മദ്ധ്യ കാലഘട്ടത്തിലാണ്  ഈ ക്ഷേത്രത്തിന്റെ നിർമ്മാണം. കേരളത്തിലെ കണ്ണൂര്‍  ജില്ലയിലെ മാടായി  ഗ്രാമത്തിൽ ഉള്ള മാടായിപ്പാറ  എന്ന പീഠഭൂമിക്കു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 22 കിലോമീറ്റർ വടക്കായി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 8-ആം നൂറ്റാണ്ടിൽ ഏഴിമല ഭരിച്ചിരുന്ന മൂഷിക സാമ്രാജ്യത്തിന്‍റെ ഒരു ശാഖയായിരുന്നു കോലത്തിരി രാജ്യം. ഏകദേശം 1200 വർഷങ്ങൾക്കു മുൻപ് ഈ രാജവംശത്തിന്റെ ഒരു ശാഖ മാടായിയിലേക്ക് കുടിയേറിപ്പാർത്തു. മടായി അക്കാലത്തെ ഒരു പ്രധാന തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്നു. ഏഴിമലയ്ക്ക് 4 കിലോമീറ്റർ കിഴക്കാണ് മാടായി. കടൽ നിരപ്പിൽ നിന്നും 150 അടി പൊക്കമുള്ള പീഠഭൂമിയായ മാടായിപ്പാറയിൽ ഇവർ കോട്ടകളും ക്ഷേത്രങ്ങളും നിർമ്മിച്ചു. ഇവിടെ നിന്ന് 20 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ സ്ഥലങ്ങളും കാണാൻ കഴിയുമെന്നത് ആയിരിക്കും ഈ സ്ഥലം തിരഞ്ഞെടുക്കുവാനുള്ള കാരണം. മാടായിപ്പാറയുടെ തെക്കു-വടക്ക് മൂലയിൽ സ്വയംഭൂവായി വന്ന ശിവലിംഗം കണ്ട് ഇവിടെ ശ്രീ വടുകുണ്ട ശിവക്ഷേത്രം നിർമ്മിച്ചു എന്നാണ് വിശ്വാസം.