ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ തൂഫാൻ കമാൻഡോസ്
September 26, 2026
പടർന്ന് പിടിക്കുന്ന ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻ്ററി എൻ എസ് എസ് തൂഫാൻ കമാൻഡോസ് സജ്ജരായി. കമാൻഡോസ് ക്യാപ് മാടായി പഞ്ചായത്ത് പ്രസിഡണ്ട് ബി സത്യഭാമ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ഹമീദ് മഞ്ഞ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി ബഷീർ, പ്രിൻസിപ്പാൾ സി സി ജ്യോതി, മദർ പി ടി എ വൈസ് പ്രസിഡൻ്റ് സൗദ, പി ടി എ എക്സിക്യൂട്ടീവ് അംഗം എ വി മൻസൂർ, പ്രോഗ്രാം ഓഫീസർ പി കെ രജിത, സ്റ്റാഫ് സെക്രട്ടറി എം ഷബീർ, പി എം സഹദ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരിവിരുദ്ധ ഫ്ലാഷ് മൊബ് , മൈം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് മെഗാ വാക്കത്തോൺ സ്കൂൾ മാനേജർ സഹീദ് കായിക്കാരൻ ഫ്ലാഗ് ഓഫ് ചെയ്തു.